ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2025, ജൂലൈ 30, ബുധനാഴ്‌ച

കാർ കഴുകുമ്പോൾ ആളുകൾ പൊതുവെ ചെയ്യുന്ന 10 പിഴവുകൾ ?

ഹെയർ ഷാംപൂ ഉപയോഗിക്കുന്നത്

– ഹെയർ ഷാംപൂ കാറിന്റെ പെയിന്റിന് കേടുവരുത്തും. കാറിനായി നിർദ്ദിഷ്ടമായ ഷാംപൂ മാത്രം ഉപയോഗിക്കുക.

മൈക്രോഫൈബർ ടവൽ ഉപയോഗിക്കാതെ പഴയ തുണികൾ ഉപയോഗിക്കൽ

– ഇങ്ങനെ ചെയ്താൽ കാറിന്റെ മേൽപ്പുറം ചെറുതായി പൊളിയുകയും സ്ക്രാച്ച് വരികയും ചെയ്യും.

അതിനേ തളികയിലായിരുന്നു കഴുകാനും തുണി കഴുകാനും ഉപയോഗിക്കുന്നത്

– ഈതരത്തിൽ മലിനത വണ്ടിക്ക് തിരികെ പോകും, അതിലൂടെ സ്‌ക്രാച്ച് സാധ്യത ഉയരും. ടു-ബക്കറ്റ് മേതഡ് ഉപയോഗിക്കുക.

കീഴിൽ നിന്ന് മുകളിലേക്ക് കഴുകൽ

– താഴെഭാഗം കൂടുതലായി മലിനമാകുന്നതിനാൽ ആദ്യമേ അതു കഴുകുന്നത് മലിനത കൈമുകളിലേക്ക് കൊണ്ടുവരും. എപ്പോഴും മുകളിലെന്ന് താഴേക്ക് കഴുകണം.

വീൽ വെൽ കഴുകാൻ മറക്കുന്നത്

– വീലിന്റെ ചുറ്റുപാട് മലിനതയും ഉപ്പ് ചെറുതായി കിടക്കുകയും തുടർന്ന് കാറിന് ക്ഷയം വരുത്തുകയും ചെയ്യാം.

ഹാർഡ് വാട്ടർ ഉപയോഗിക്കൽ

– കട്ടിയുള്ള വെള്ളം വൈറ്റർമാർക്ക് പോലുള്ള കറകൾ ഉണ്ടാക്കും. ഒഴിവാക്കാൻ സാധിക്കില്ലെങ്കിൽ ഉടൻ വൃത്തിയാക്കുക അല്ലെങ്കിൽ വാട്ടർ സോഫ്റ്റ്‌നർ ഉപയോഗിക്കുക.

കഴുകുമ്പോൾ ആഭരണങ്ങൾ ധരിക്കൽ

– വള, മോതിരം തുടങ്ങിയവ കാറിന് സ്ക്രാച്ച് വരുത്താൻ ഇടയാക്കും.

ഉച്ചയ്ക്ക് നേരിട്ട് സൂര്യപ്രകാശത്തിൽ കഴുകുന്നത്

– ഉഷ്ണത്തിൽ കാർ ചൂടാകുമ്പോൾ സോപ്പ് വേഗത്തിൽ ഉണങ്ങുകയും വെള്ളക്കറകൾ ഉണ്ടാകുകയും ചെയ്യും. വെളിച്ചമില്ലാത്ത സമയം അല്ലെങ്കിൽ കാലത്തോ വൈകിട്ട് കഴുകുക.

കഴുകിയ ശേഷം കാറു വൃത്തിയാക്കി ഉണക്കാതെ വിടുന്നത്

– കാർ സ്വാഭാവികമായി ഉണക്കുമ്പോൾ വെള്ളക്കറകൾ കിടക്കും. മൈക്രോഫൈബർ ടവൽ അല്ലെങ്കിൽ കാർ ബ്ലോവർ ഉപയോഗിച്ച് ഉണക്കുക.

വാക്‌സ് അഥവാ പ്രൊട്ടക്ഷൻ ആപ്ലൈ ചെയ്യാതെ വിടുന്നത്

– പെയിന്റ് നേരിട്ട് ചൂടിലും മലിനതയിലും പരിചയപ്പെടുന്നത് അപകടമാണ്. വാക്‌സ് ഉപയോഗിച്ചാൽ നനവും ശോഭയും നിലനിൽക്കും.

 ഈ അബദ്ധങ്ങൾ നിങ്ങൾ ചെയ്തിട്ടുണ്ടോ എങ്കിൽ കമന്റ് ചെയ്യുക

2025, ജൂലൈ 29, ചൊവ്വാഴ്ച

വാഹന പിഴയുടെ പേരിൽ സൈബർ തട്ടിപ്പ്: ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി അധികൃതർ.

മോട്ടോർ വാഹന വകുപ്പിന്റെ എം-പരിവാഹൻ' ആപ്പിന്റെ പേരിൽ സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നതായി മുന്നറിയിപ്പ്. നിരവധി പേർക്ക് ഇതിനോടകം പണം നഷ്ടമായതിനെ തുടർന്ന് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, മോട്ടോർ വാഹന വകുപ്പ്, സൈബർ വിഭാഗം എന്നിവർ അറിയിച്ചു

എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരത്ത് അടുത്തിടെ ഒരാൾക്ക് 1.5 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടിരുന്നു.

*തട്ടിപ്പിന്റെ രീതി*

വാഹന നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി വാട്ട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പുകാർ സന്ദേശങ്ങൾ അയക്കുന്നത്. എ.ഐ ക്യാമറകൾ, പോലീസ് സ്പീഡ് ക്യാമറകൾ എന്നിവ വഴി കണ്ടെത്തിയ നിയമ ലംഘനങ്ങൾ, നോ പാർക്കിംഗ് പിഴ, അല്ലെങ്കിൽ നേരിട്ടുള്ള വാഹന പരിശോധനയിലെ ഇ-ചെല്ലാൻ എന്നിവയുടെ വ്യാജേനയാണ് സന്ദേശങ്ങൾ എത്തുന്നത്.

ഈ സന്ദേശങ്ങൾ തുറക്കുമ്പോൾ പിഴത്തുക അടയ്ക്കുന്നതിനായി ഒരു എ.പി.കെ (APK) ഫയൽ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ഈ ഫയൽ ഡൗൺലോഡ് ചെയ്താൽ, ആ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്

ശ്രദ്ധിക്കുക

 പോലീസോ മോട്ടോർ വാഹന വകുപ്പോ വാട്ട്‌സ്ആപ്പ് വഴി ചെല്ലാനുകൾ അയക്കാറില്ല.

 തട്ടിപ്പ് സന്ദേശങ്ങളിൽ ചെല്ലാൻ നമ്പർ 14 അക്കമായിരിക്കും. എന്നാൽ യഥാർത്ഥ ചെല്ലാനുകളിൽ 19 അക്ക നമ്പർ ഉണ്ടാകും.

 'പരിവാഹൻ' ആപ്പിന് എ.പി.കെ ഫയലുകളില്ല. പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവ വഴി മാത്രമേ 'പരിവാഹൻ' ആപ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കൂ.

 ഇ-ചെല്ലാൻ വിവരങ്ങൾക്കും പിഴ അടയ്ക്കുന്നതിനും ഔദ്യോഗിക വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കുക. ലഭിക്കുന്ന സന്ദേശം ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ളതാണെന്ന് ഉറപ്പാക്കുക. അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുത്

*സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ*

അത്തരത്തിൽ ഒരു സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ, സംഭവം നടന്ന് ഒരു മണിക്കൂറിനകം 1930 എന്ന നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക.


2025, ജൂലൈ 20, ഞായറാഴ്‌ച

VEHICLE LEASE SERVICE ALL KERALA

ഫിനാൻസ് ഉള്ളതും ഇല്ലാത്തതുമായ എല്ലാത്തരം വാഹനങ്ങളും പണയം വെയ്ക്കുന്നതിനും പണയം എടുക്കുന്നതിനും ഞങ്ങളുമായി ബന്ധപ്പെടുക.*

☎️ *8848316371*

പ്രിയ സുഹൃത്തേ 

നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തുക്കൾക്കോ പെട്ടെന്ന് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് പലിശ രഹിത വാഹന പണയത്തിലൂടെ പരിഹരിക്കുവാൻ ഞങ്ങൾ സഹായിക്കാം.

▪️ഉടൻ പണം 

▪️ഉയർന്ന മൂല്യം

▪️പലിശ രഹിതം 

▪️ലളിതമായ വ്യവസ്ഥകൾ 

▪️പണയ കാലാവധി 2 മാസം മുതൽ ഒരു വർഷം വരെ

*ഈടു നൽകേണ്ടത്* 📜

◼️Vehicle With 2 Keys

◼️Original RC book or Digital Rc colour copy

◼️Cheque leaf

◼️Aadhar copy

◼️Original Insurance & Other Valid Documents 

◼️Loan statement 

◼️Lease Agreement 

◼️Consent letter

🛑വാഹന ഉടമ നേരിട്ട് വന്ന് അക്കൗണ്ടിൽ പണം വാങ്ങി വാഹനം കൈമാറണം🛑

🛑SERVICE CHARGES APPLICABLE🛑

താങ്കൾ പണയമായി നൽകാൻ ഉദ്ദേശിക്കുന്ന വാഹനത്തിന്റെ മോഡൽ വർഷം എന്നിവ വ്യക്തമാക്കിയാൽ പരമാവധി എത്ര തുക വരെ ലഭിക്കും എന്ന് അറിയിക്കുന്നതാണ്💸

കേരളത്തിൽ 14 ജില്ലയിലും നമ്മുടെ സർവീസ് ലഭ്യമാണ്..

☎️ *8848316371*



2025, ജൂലൈ 6, ഞായറാഴ്‌ച

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. ?

കേരളത്തിലെ / സംസ്ഥാനത്തെ മെമു ട്രെയിൻ യാത്രക്കാര്‍ ദീര്‍ഘകാലമായി ഉന്നയിച്ചിരുന്ന ഒരു പ്രശ്നത്തിന് പരിഹാരമാകുന്നു. കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. കൊടിക്കുന്നിൽ സുരേഷ് എംപിയ്ക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യത്തിൽ ഉറപ്പുനൽകിയിരിക്കുകയാണ്. നിലവിൽ 12 മെമു ട്രെയിനുകളാണ് കേരളത്തിൽ സര്‍വീസ് നടത്തുന്നത്. ഈ ട്രെയിനുകളിൽ തിങ്ങിനിറഞ്ഞാണ് ആളുകൾ യാത്ര ചെയ്യുന്നത്. ഈ സാഹചര്യം ഒഴിവാക്കാനായി നിലവിലെ ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം ഉയര്‍ത്തണമെന്നും കൂടുതൽ മെമു ട്രെയിനുകൾ അനുവദിക്കണമെന്നും റെയിൽവേയ്ക്ക് മുന്നിൽ കേരളം പതിവായി ഉയര്‍ത്തുന്ന ആവശ്യങ്ങളാണ്. റെയിൽവേ മന്ത്രി ഉറപ്പുനൽകിയതോടെ മെമു ട്രെയിനുകളിൽ കൂടുതൽ യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനാകും. കേരളത്തിൽ സര്‍വീസ് നടത്തുന്ന ഭൂരിഭാഗം മെമു ട്രെയിനുകളിലും 8 കോച്ചുകളാണുള്ളത്. നിലവിൽ 8 കോച്ചുകളുള്ളത് 12 ആയും 12 കോച്ചുകളുള്ളത് 16 ആയും ഉയര്‍ത്താമെന്നാണ് റെയിവേ മന്ത്രി ഉറപ്പ് നൽകിയിരിക്കുന്നത്.

8 കോച്ചുകൾക്ക് പകരം 12 കോച്ചുകൾ വരുന്നതോടെ 614 സീറ്റുകൾ എന്നുള്ളത് 921 ആയി ഉയരും. ത്രീ ഫെയ്സ് 8 കോച്ചുകളുള്ള മെമു ട്രെയിനുകളിൽ 614 പേര്‍ക്ക് ഇരുന്നും 1798 പേര്‍ക്ക് നിന്നും യാത്ര ചെയ്യാൻ സാധിക്കും. 12 കോച്ച് മെമു ട്രെയിനുകളിൽ 921 പേര്‍ക്ക് ഇരുന്നും 2,682 പേര്‍ക്ക് നിന്നും യാത്ര ചെയ്യാൻ സാധിക്കുമെന്നതാണ് സവിശേഷത. മെമ ട്രെയിനുകൾക്ക് പുറമെ പുതിയ ട്രെയിൻ സര്‍വീസ് ഉൾപ്പെടെ കേരളം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങൾക്ക് റെയില്‍വേ മന്ത്രിയുടെയും റെയിൽവേ ബോര്‍ഡിന്റെയും ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ലഭിച്ചെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

2025, ജൂലൈ 1, ചൊവ്വാഴ്ച

നാളെ മുതൽ (01.07.2025) KSRTC ബസ്‌ സ്റ്റേഷനുകളിലെ ലാൻഡ് ഫോണുകൾ പ്രവർത്തിക്കില്ല... പകരം മൊബൈൽ ഫോണുകൾ

മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന KSRTC ബസ് സ്റ്റേഷനുകളും ഫോൺ നമ്പരും ചുവടെ ചേർക്കുന്നു.

🌌തിരുവനന്തപുരം സെൻട്രൽ: 9188933717

🌌ആറ്റിങ്ങൽ: 9188933701

🌌നെയ്യാറ്റിൻകര: 9188933708

🌌വിഴിഞ്ഞം: 9188933725

🌌കാട്ടാക്കട: 9188933705

🌌വെള്ളറട: 9188933721

🌌വിതുര: 9188933724

🌌വെഞ്ഞാറമൂട്: 9188933722

🌌പാപ്പനംകോട്: 9188933710

🌌പാലക്കാട്‌: 9188933800

🌌കണ്ണൂർ: 9188933822

🌌മലപ്പുറം: 9188933803

🌌പെരിന്തൽമണ്ണ: 9188933806

🌌നിലമ്പൂർ: 9188933805

🌌പൊന്നാനി: 9188933807

🌌തിരൂർ: 9188933808

🌌തിരുവമ്പാടി: 9188933812

🌌തൊട്ടിൽപ്പാലം: 9188933813

🌌താമരശ്ശേരി: 9188933811

🌌സുൽത്താൻബത്തേരി: 9188933819

🌌ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820

🌌മൈസൂർ: 9188933821

🌌കാസർഗോഡ്: 9188933826

🌌തൃശ്ശൂർ: 9188933797

🌌ചാലക്കുടി: 9188933791

🌌ആലുവ: 9188933776

🌌കന്യാകുമാരി: 9188933711

🌌ചെങ്ങന്നൂർ: 9188933750

🌌ചങ്ങനാശ്ശേരി: 9188933757

🌌ചേർത്തല: 9188933751

🌌എടത്വാ: 9188933752

🌌ഹരിപ്പാട്: 9188933753

🌌കായംകുളം: 9188933754

🌌വൈക്കം: 9188933765

🌌ഗുരുവായൂർ: 9188933792

🌌ആര്യങ്കാവ്: 919188933727

🌌അടൂർ: 9188933740

🌌ആലപ്പുഴ: 9188933748

🌌കൊട്ടാരക്കര: 9188933732

🌌കോന്നി: 9188933741

🌌കുളത്തൂപ്പുഴ: 9188933734

🌌മല്ലപ്പള്ളി: 9188933742

🌌മൂന്നാർ: 9188933771

🌌മൂലമറ്റം: 9188933770

🌌പാലാ: 9188933762

🌌പത്തനംതിട്ട: 9188933744

🌌പത്തനാപുരം: 9188933735

🌌പന്തളം: 9188933743

🌌പുനലൂർ: 9188933736

🌌റാന്നി: 9188933745

🌌തിരുവല്ല: 9188933746

🌌തൊടുപുഴ: 9188933775

🌌തെങ്കാശി: 9188933739

🌌മാവേലിക്കര: 9188933756

🌌അടിമാലി: 9188933772


ബാക്കി ഡിപ്പോകളുടെ നമ്പരുകൾ നിലവിൽ വരുന്നത് അനുസരിച്ച് ചേർക്കുന്നതാണ്

2025, ജൂൺ 29, ഞായറാഴ്‌ച

ഇരുചക്ര വാഹനങ്ങൾക്കൊപ്പം രണ്ട് ഹെൽമറ്റും കമ്പനികൾ നൽകണം, 2026 ജനുവരി 1 മുതൽ ABS നിർബന്ധം;

 ഇരുചക്രവാഹനങ്ങളിലെ അപകടങ്ങൾ വർധിക്കുന്നതിനിടെ പുതിയ വിജ്ഞാപനവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഇരുചക്രവാഹനങ്ങൾ വാങ്ങുമ്പോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് നിർദ്ദേശിക്കുന്ന സ്‌പെസിഫിക്കേഷനുകൾക്കനുസൃതമായി രണ്ട് ഹെൽമറ്റുകൾ കമ്പനി വാഹനത്തിന് ഒപ്പം നൽകണമെന്ന് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

ഇതിന് പുറമെ 2026 ജനുവരി 1 മുതൽ നിർമിക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം വേണമെന്ന് കേന്ദ്രം വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് പുതിയ വിജ്ഞാപനം. '2026 ജനുവരി 1-നും അതിനുശേഷവും നിർമ്മിച്ച L2 വിഭാഗത്തിലുള്ള വാഹനങ്ങളിൽ, എല്ലാ മോഡലുകളിലും, IS14664:2010 ന് അനുസൃതമായ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഘടിപ്പിച്ചിരിക്കണം,' എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. നിലവിൽ 125 സിസി കൂടുതൽ എഞ്ചിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാണ് ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നിലവിലുള്ളത്. എന്നാൽ 2026 മുതൽ എല്ലാ എഞ്ചിൻ വണ്ടികൾക്കും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം പുതിയ ഉത്തരവ് പ്രകാരം നിർബന്ധമായിരിക്കും. 

പെട്ടന്ന് ബ്രേക്ക് ഇടേണ്ടി വരുമ്പോൾ ഇരുചക്രവാഹനങ്ങളുടെ വീലുകൾ ലോക്ക് ആവാതിരിക്കാനും റോഡിൽ നിന്ന് തെന്നിമാറി അപകടം സംഭവിക്കാനുള്ള സാധ്യതകൾ കുറയ്ക്കാനുമാണ് ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2022 ൽ ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിലെ 1,51,997 റോഡപകടങ്ങളിൽ ഏകദേശം 20 ശതമാനവും ഇരുചക്രവാഹനങ്ങളായിരുന്നു. ഇതിനെ തുടർന്നാണ് ഗതാഗത മന്ത്രാലയം പുതിയ തീരുമാനം എടുത്തത്. ഇന്ത്യയിൽ റോഡ് അപകടങ്ങളിൽ മരിക്കുന്നവരിൽ കൂടുതലും ഇരുചക്രവാഹനാപകടത്തിലാണ്. ഇതിൽ മിക്കവരും ഹെൽമറ്റ് ഇല്ലാത്തതിനാൽ തലയ്ക്കേൽക്കുന്ന ആഘാതം മൂലമാണ് മരിക്കുന്നത്. 2022 മാത്രം 75,000 ഇരുചക്രവാഹനയാത്രികർ അപകടത്തിൽ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

അതേസമയം പുതിയ ആന്റി-ബ്രേക്കിംഗ് സിസ്റ്റം നിലവിൽ വരുന്നതോടെ വാഹനങ്ങളുടെ വിലയിൽ 2500 രൂപയോളം വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.


കുപ്പിയും കവറും പുറത്തെറിയേണ്ട; ഇനി കെഎസ്ആർടിസി ബസിലും വേസ്റ്റ് ബിൻ ?

 തിരുവനന്തപുരം:* കെഎസ്ആർടിസി ബസിലെ യാത്രക്കിടെ മാലിന്യങ്ങൾ എവിടെ കളയുമെന്ന് ഓർത്ത് ഇനി ആശങ്ക വേണ്ട . പ്ലാസ്റ്റിക്‌ കുപ്പി, കവറുകൾ തുടങ്ങിയ മാലിന്യമിടാൻ കെഎസ്ആർടിസി ബസിൽ വേസ്റ്റ് ബിൻ സജ്ജമാക്കി തുടങ്ങി. സർവീസ്‌ അവസാനിക്കുന്ന ഡിപ്പോയിൽ മാലിന്യം എടുത്തുനീക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുന്നത്. മാലിന്യം വലിച്ചെറിയരുത് എന്ന്‌ ബസ്സിൽ എഴുതിവയ്‌ക്കും. വേസ്റ്റ്‌ ബിൻ ശനിയാഴ്‌ച മുതൽ സ്ഥാപിച്ചുതുടങ്ങി.

ഡിപ്പോകളിൽ ബിന്നും മാലിന്യ സംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കും. 600 ബിന്നുകളാണ്‌ വയ്‌ക്കുന്നത്‌. ബസ്സുകളിലേക്കായി 2000 ബിൻ വാങ്ങി. സ്വകാര്യ ധനകാര്യസ്ഥാപനവുമായി ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമാണിത്‌. വിവിധ ഡിപ്പോകളിൽനിന്ന്‌ 104 ടൺ മാലിന്യം ക്ലീൻ കേരള കമ്പനി നീക്കി.

കെഎസ്‌ആർടിസി സ്റ്റാൻഡിൽ മാലിന്യം തള്ളുന്നത്‌ തടയുന്നതിന്റെ ഭാഗമായി സിസിടിവി കാമറകൾ സ്ഥാപിച്ചുതുടങ്ങി. പരിസരം മാലിന്യമുക്തമായതോടെ 85 ഡിപ്പോകൾക്ക്‌ ശുചിത്വമിഷന്റെ സർട്ടിഫിക്കേഷൻ ലഭിച്ചു. ഏഴ്‌ ഡിപ്പോകൾക്ക് കൂടി സർട്ടിഫിക്കറ്റ്‌ ലഭിക്കാനുള്ള പ്രവർത്തനം നടന്നുവരുന്നതായി സിഎംഡി പ്രമോജ്‌ ശങ്കർ പറഞ്ഞു.